Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aedes Mosquitoes

Family Health

മ​ഴ​ക്കാ​ലം ഇ​ങ്ങെ​ത്തി; ക​രു​ത​ൽ വേ​ണം ഡെ​ങ്കി​ക്കെ​തി​രേ

മ​ഴ​ക്കാ​ലം പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി​നി​ൽ​ക്കെ, പ​ക​ർ​ച്ച വ്യാ​ധി​ക​ൾ​ക്കെ​തി​രേ മു​ൻ​ക​രു​ത​ൽ എ​ടു​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷം എ​ത്തു​ന്ന​തോ​ടെ ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ ഗ​ണ്യ​മാ​യി വ​ർധിക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

വ​രാ​നി​രി​ക്കു​ന്ന മ​ഴ​ക്കാ​ല​ത്തെ നേ​രി​ടാ​ൻ നാം ​സു​സ​ജ്ജ​രാ​കേ​ണ്ട​തു​ണ്ട്. കേ​ര​ള​ത്തി​ലെ കാ​ലാ​വ​സ്ഥ​യും ജ​ന​സാ​ന്ദ്ര​ത​യും കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ൾ പ​ട​രാ​ൻ അ​നു​കൂ​ല​മാ​യ​തി​നാ​ൽ ബോ​ധ​വ​ത്കര​ണ​വും പ്ര​തി​രോ​ധ​വും ഓ​രോ പൗ​ര​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

കാ​ല​വ​ർ​ഷ​ത്തി​ൽ ഡെ​ങ്കി​പ്പ​നി പ​ട​രാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് നാം ​ഓ​രോ​രു​ത്ത​രും വ്യ​ക്തി​പ​ര​മാ​യും സാ​മൂ​ഹി​ക​മാ​യും ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ട്.

ല​ക്ഷ​ണ​ങ്ങ​ളും രോ​ഗ​നി​ർണയ​വും

പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ക​ടു​ത്ത പ​നി, ക​ണ്ണി​നു പു​റ​കി​ലെ വേ​ദ​ന, സ​ന്ധി​ക​ളി​ലും പേ​ശി​ക​ളി​ലും ഉ​ണ്ടാ​കു​ന്ന അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന, ച​ർ​മ​ത്തി​ലെ ചു​വ​ന്ന ത​ടി​പ്പു​ക​ൾ എ​ന്നി​വ​യാ​ണ് ഡെ​ങ്കി​പ്പ​നി​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ.

ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ലു​ട​ൻ ര​ക്ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ രോ​ഗ​നി​ർ​ണയം ന​ട​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ രോ​ഗം തി​രി​ച്ച​റി​യു​ന്ന​ത് "ഡെ​ങ്കി ഹെ​മ​റാ​ജി​ക് ഫീ​വ​ർ' പോ​ലു​ള്ള സ​ങ്കീ​ർ​ണാവ​സ്ഥ​ക​ളി​ലേ​ക്ക് രോ​ഗി എ​ത്താ​തി​രി​ക്കാ​നും ജീ​വ​ൻ ര​ക്ഷി​ക്കാ​നും സ​ഹാ​യി​ക്കും.

കൂടുതൽ വിവരങ്ങൾക്ക്: ഡോ. രഞ്ജി ജോസ്
സീനിയർ കൺസൾട്ടന്‍റ് - ഇന്‍റേണൽ മെഡിസിൻ, ആസ്റ്റർ മെഡ്‌സിറ്റി

Latest News

Corehub Up